rajagiri
രമൺ മഗ്‌സസെ പുരസ്‌കാര ജേതാവ് ഡോ. രവി കണ്ണനെ രാജഗിരി ആശുപത്രി എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ആദരിക്കുന്നു.

ആലുവ: ക്യാൻസറിന്റെ ചികിത്സാചെലവുകൾ സാധാരണക്കാർക്കും താങ്ങാവുന്ന വിധത്തിൽ ലഭ്യമാക്കണമെന്ന് രമൺ മഗ്‌സസെ, പത്മശ്രീ പുരസ്‌കാരജേതാവും അസാമിലെ കച്ചാർ ക്യാൻസർ ഹോസ്പിറ്റൽ മേധാവിയുമായ ഡോ. രവി കണ്ണൻ പറഞ്ഞു. കുറഞ്ഞ ചെലവിലുള്ള ചികിത്സ നൽകുക എന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്. ആലുവ രാജഗിരി ആശുപത്രിയിൽ വിൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഡോ. രവി കണ്ണൻ.

രാജഗിരി ആശുപത്രി എക്‌സ്‌ക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ഡോ. രവി കണ്ണനെ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സച്ചിൻ ജോർജ്, ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. മൻഷാദ് ഷൗക്കത്ത്,ഡോ. ജോർജ് ജെ. മലയിൽ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെ പ്രമുഖരായ അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാർ വിവിധ സെഷനുകളിലെ ക്ലാസുകൾക്ക് നേതൃത്വംനൽകി.