കൊച്ചി: ജില്ലയിലെ സായുധസേന പതാക ദിനാചരണവും പതാക നിധി സമാഹരണവും ഇന്ന് രാവിലെ 10.15ന് കളക്ടറേറ്റ് ടൗൺ പ്ലാനിംഗ് ഹാളിൽ. ഉദ്ഘാടനവും ആദ്യ പതാക സ്വീകരണവും കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിക്കും. ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം.ഒ. ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും.
ജില്ല സൈനിക ക്ഷേമ ഓഫീസർ ലെഫ്. കേണൽ വി.ജെ. റീത്താമ്മ, ക്യാപ്റ്റൻ വി.രഞ്ജിത്ത് സുന്ദരൻ, കേരള എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കേണൽ മുരളീധരൻ കെ. രാജ, വി. എസ്.ജോൺ, ഷക്കീർ ഓടക്കൽ തുടങ്ങിയവർ പങ്കെടുക്കും.