
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ സ്വത്തുവിവരങ്ങൾ ഈമാസം 12ന് ഹാജരാക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.
ഭാസുരാംഗൻ നൽകി ജാമ്യഹർജിയിലാണ് കലൂരിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കോടതിയുടെ ഉത്തരവ്. കള്ളക്കേസാണെന്നും തനിക്കെതിരെ തെളിവുകൾ ഇ.ഡിയുടെ പക്കലില്ലെന്നുമായിരുന്നു ഭാസുരാംഗന്റെ വാദം.