ആലുവ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ചൂട്ടുക്കറ്റ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു.
ആർ. ദിനേശ്, ജോൺസൺ ചൂരമന, നിഥിൻ സിബി, ഹാരിസ് മുഹമ്മദ്, ലിജോ ജോയി, ഫെനിൽ പോൾ, ഡയസ് ജോർജ്, സിനി സേയ, ടി.കെ. അനസ്, പ്രിൻസ് വർഗീസ്, അഖിൽ ജോസ് എന്നിവർ പ്രസംഗിച്ചു.