library
താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവ് 2023 കലാസാഹിത്യ മത്സരങ്ങളിൽ എവറോളിംഗ് ട്രോഫി നേടിയ കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയ്ക്കുവേണ്ടി സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭനും കലാപ്രതിഭകളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

കൊച്ചി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവ് 2023 കലാസാഹിത്യ മത്സരങ്ങളിൽ കുമ്പളം ഗ്രാമീണ ഗ്രന്ഥശാല വി. രവീന്ദ്രൻ സ്മാരക എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. 62 പോയിന്റാണ് നേടിയത്.

ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരൻ, ബാലതാരം സൂര്യകിരൺ എന്നിവരിൽനിന്ന് ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭനും കലാപ്രതിഭകളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.