
കൊച്ചി: ബാങ്ക് വായ്പയെടുത്ത 14 കോടി രൂപ തിരിമറി നടത്തിയെന്ന കേസിൽ തിരുവനന്തപുരം ആസ്ഥാനമായ ഹീര കൺസ്ട്രക്ഷൻസിന്റെ മാനേജിംഗ് ഡയറക്ടർ എ. അബ്ദുൾ റഷീദിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച കോടതി ഈ മാസം എട്ടുവരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. എസ്.ബി.ഐയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതെ ബാങ്കിന് നഷ്ടം വരുത്തിയെന്ന സി.ബി.ഐ കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ അറസ്റ്റ്.