ആലങ്ങാട്: കരുമാല്ലൂരിലേക്കുള്ള ശുദ്ധജല വിതരണപൈപ്പ് വീണ്ടും പൊട്ടി. മാഞ്ഞാലി കരിങ്ങാംതുരുത്ത് പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും. മാഞ്ഞാലിയിലുള്ള ജലസംഭരണിയിലേക്ക് മുപ്പത്തടത്തുനിന്ന് വെള്ളം പമ്പുചെയ്യുന്ന പ്രധാന പൈപ്പാണ് കൊങ്ങോർപ്പിള്ളി ഭാഗത്ത് പൊട്ടിയത്. 250 എം.എം വ്യാസമുള്ള പൈപ്പ് നെടുകെ പിളർന്ന നിലയിലാണ്. വിതരണസമയത്ത് ഇതിലൂടെ വെള്ളംചോർന്നു. അതോടെ പമ്പിംഗ് നിറുത്തിവച്ചു. കരാറുകാരനെത്തി അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്.