
തൃപ്പൂണിത്തുറ: ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ ക്ലാസുകൾ ആരംഭിച്ചു. കരാട്ടേ മാസ്റ്റർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാകേഷ് പൈ അദ്ധ്യക്ഷനായി. ബി.ആർ.സി ഇൻസ്ട്രക്ടർ ദീപ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ - ഇൻ - ചാർജ് വി.വി. രമേഷ്, ഹെഡ്മിസ്ട്രസ് കെ.കെ. ദേവകി, സീനിയർ അസിസ്റ്റന്റ് പി.എ. അമീറ എന്നിവർ സംസാരിച്ചു.