തൃപ്പൂണിത്തുറ: ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മിതം 2.0 ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞം ഇന്ന് രാവിലെ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കും. പ്രിൻസിപ്പൽ എസ്. ബിന്ദു, വാർഡ് അംഗം എ.എസ്. കുസുമൻ, കെ.എസ്.ഇ.ബി എ.ഇ എ.എൻ.ഷൗക്കത്ത്, പി.ടി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ എന്നിവർ പങ്കെടുക്കും.