വൈപ്പിൻ: വൈപ്പിൻ- ഗോശ്രീ പാലങ്ങളിലൂടെ വരുന്ന സ്വകാര്യ ബസുകൾക്ക് കൊച്ചി നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അനുവാദം ലഭിക്കുന്ന സർക്കാർ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി.ജോഷി എന്നിവർ ആവശ്യപ്പെട്ടു.
25 കി.മീറ്ററിൽ കൂടുതൽ ഓവർലാപ്പിംഗ് പാടില്ലെന്ന നിലവിലെ നിയമം പരിഷ്‌കരിച്ച് മുനമ്പം, പറവൂർ എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന ബസുകൾക്ക് കലൂർ, കാക്കനാട്, തൃപ്പൂണിത്തുറ, തേവര, ഇടപ്പള്ളി ഭാഗങ്ങളിലേക്ക് സർവീസ് നടത്താനുതകുന്ന സാഹചര്യം ഉണ്ടാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.