കൊച്ചി: ബിസിനസുകാർക്കും വനിതകൾ ഉൾപ്പെടെ സംരംഭകർക്കും ബിസിനസ് നവീകരണം ലക്ഷ്യമിട്ട് റോട്ടറി ക്ലബിന്റേയും റോട്ടറി മീൻസ് ബിസിനസ് ഫെല്ലോഷിപ്പിന്റേയും നേതൃത്വത്തിൽ പരിശീലനമായ ഇൻക്രിബ് മൂന്നാം പതിപ്പ് 9, 10 തീയതികളിൽ കാക്കനാട് ചിറ്റിലപ്പള്ളി സ്‌ക്വയറിൽ നടക്കും.

ഇന്റർനാഷണൽ കൺവെൻഷൻ ഒഫ് റൊട്ടേറിയൻസ് ഇൻ ബിസിനസിന്റെ മൂന്നാം പതിപ്പിൽ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുക്കും. പ്രശസ്ത ബിസിനസ് കോച്ചുകൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്നതിനോടൊപ്പം ഇടപെടാനും ഇൻക്രിബ് അവസരം നൽകുമെന്ന് സംഘാടകർ അറിയിച്ചു