
കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എട്ടാം സ്ഥാപക ദിനമാചരിച്ചു. പച്ചാളം കണ്ണച്ചന്തോട് ജംഗ്ഷനിൽ നിന്ന് എസ്.എൻ.ഡി.പി യോഗം അയ്യപ്പങ്കാവ് ശാഖ വരെ ഘോഷയാത്ര നടത്തി.
മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവർത്തകരെ ആദരിച്ചു. അർജുൻ ഗോപിനാഥ്, ഐ. ശശിധരൻ, എ.ആർ അനിൽകുമാർ, കെ.ജി. ബിജു, എ.എച്ച് ജയറാം, എം.വി വിജയൻ, കെ.സി വിജയൻ എന്നിവർ പ്രസംഗിച്ചു. മഹിളാസേന മണ്ഡലം വൈസ് പ്രസിഡന്റ് ജയന്തി ഗിരിധർ ഘോഷ് നന്ദി പറഞ്ഞു.