
കൊച്ചി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി വിശ്വഹിന്ദു പരിഷത്ത് കേരളത്തിൽ 50 ലക്ഷം വീടുകൾ സന്ദർശിക്കും. ജനുവരി ഒന്നു മുതൽ 15 വരെയാണ് ഗൃഹസമ്പർക്കം. അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം വീടുകളിൽ വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികളും വി.എച്ച്.പി നേതാക്കളുമായ വിജി തമ്പി, വി.ആർ. രാജശേഖരൻ, ജിജേഷ് പട്ടേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 22 ന് ഉച്ചയ്ക്കാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ. കേരളത്തിൽ നിന്ന് 25 സന്ന്യാസിമാരടക്കം നൂറുപേർ പങ്കെടുക്കും. പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാൻ പ്രധാന ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കും. രാമമന്ത്രജപവും ആരതിയും ഉണ്ടാകുമെന്ന് വിജി തമ്പി പറഞ്ഞു. വൈകിട്ട് വീടുകളിൽ ദീപം തെളിക്കാനും ആഹ്വാനമുണ്ട്.