കോലഞ്ചേരി: മണ്ണൂരിൽ കിണറ്റിൽവീണ പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു. മണ്ണൂർ താണിക്കുഴി ബെന്നി മാത്യുവിന്റെ പശുവാണ് ഇന്നലെ രാവിലെ പുല്ലുമേയാൻ വിട്ടതിനിടെ കിണറ്റിൽവീണത്. മൂവാറ്റുപുഴ ഫയർഫോഴ്സ് ജെ.സി.ബിയുടെ സഹായത്തോടെയാണ് പശുവിനെ രക്ഷിച്ചത്.