cpm
മൂവാറ്റുപുഴ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം മൂവാറ്റുപുഴയിൽ നടത്തിയ കൂട്ടനടത്തം (വാക്കത്തോൺ) ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം നവകേരള സദസിന്റെ പ്രചാരണാർത്ഥം മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ കൂട്ടനടത്തം (വാക്കത്തൺ) സംഘടിപ്പിച്ചു. നിർമ്മല ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് തുടങ്ങിയ കൂട്ടനടത്തം ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ മൊയ്തീൻ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം സംഘാടകസമിതി ചെയർമാൻ എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കൂട്ടനടത്തം മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു.