കളമശേരി: കളമശേരി സർവീസ് സഹകരണ ബാങ്കിന്റെ 67 -ാമത് വാർഷിക പൊതുയോഗം 17 ന് നടക്കും. രാവിലെ 10 ന് കളമശേരിയിലുള്ള ബാങ്കിന്റെ ഹെഡ് ഓഫീസ് ഹാളിൽ ബാങ്ക് പ്രസിഡന്റ് അനില ജോജോ അധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി ഡോൺ ഡേവിസ് റിപ്പോർട്ട് അവതരിപ്പിക്കും.
26000 അംഗങ്ങളും 254 കോടി നിക്ഷേപവും ബാങ്കിനുണ്ട്. 2022 -23 വർഷത്തെ ഓഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ബാങ്ക് 2.28 കോടി രൂപ ലാഭത്തിലാണ് .അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുന്നതിനുള്ള നിർദ്ദേശമാണ് ഭരണസമിതി പൊതുയോഗത്തിൽ അവതരിപ്പിക്കുക.
ഒരു നീതി മെഡിക്കൽ സ്റ്റോറും സഹകരണമെഡിക്കൽ ലാബും ജനസേവനകേന്ദ്രവും ബാങ്ക് പ്രവർത്തിപ്പിക്കുന്നുണ്ട് .കുട്ടികളുടെ പഠനാവശ്യത്തിന് 35000 രൂപ വരെ പലിശരഹിത വായ്പ നൽകുന്നുണ്ട് മാരകരോഗം ബാധിച്ച സഹകാരികൾക്ക് ബാങ്ക് 10000 രൂപയുടെ ധനസഹായം നൽകുന്നു.