കോലഞ്ചേരി: ന്യൂഡൽഹിയിൽ നടന്ന സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ കലാകായികമേളയിൽ മികച്ചവിജയം നേടിയ എം.ഒ.എസ്.സി കോളേജ് ഒനഴ്സിംഗ് വിദ്യാർത്ഥിനികളെ മാനേജ്മെന്റ് അനുമോദിച്ചു. സമ്മേളനം സി.ഇ.ഒയും ആശുപത്രി സെക്രട്ടറിയുമായ ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. പി.വി. തോമസ് മുഖ്യാതിഥിയായി. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി, ഡോക്ടർമാരായ നമിത സുബ്രഹ്മണ്യം, പ്രീതി ജവഹർ തുടങ്ങിയവർ സംസാരിച്ചു.