അങ്കമാലി: നവകേരള സദസിന്റെ മുന്നോടിയായി അങ്കമാലി നിയോജകമണ്ഡലം സംഘടാക സമിതിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ ക്ലാസ് നയിച്ചു. മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷയായി. അഡ്വ.കെ.കെ. ഷിബു, സുനിൽ, സി.വി അശോക്‌കുമാർ,അഡ്വ. ബിബിൻ വർഗീസ്, രാജു അമ്പാട്ട്,ടി.പി വേണു, പ്രിൻസിപ്പൽ പ്രീത, പി.ടി.എ പ്രസിഡൻറ് പി.ബി. ഷാബു എന്നിവർ പ്രസംഗിച്ചു.