ups
പായിപ്ര ഗവ.യു.പി .സ്കൂളിൽ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും നെൽക്കൃഷിയെക്കുറിച്ചുള്ള അറിവുകൾ കണ്ടറിഞ്ഞ് പഠിക്കുന്നതിനുമായി ആരംഭിച്ച കരനെൽക്കൃഷിയുടെ വിളവെടുപ്പ്‌ കൊയ്ത്തുത്സവമായി പായിപ്ര ഗവ.യു.പി സ്കൂളിൽ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ വളപ്പിലെ 40 സെന്റ് സ്ഥലത്ത് കുട്ടികളുടെയും പി.ടി.എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലായിരുന്നു കരനെൽക്കൃഷി. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് കൊയ്ത്തുപാട്ട് , കറ്റപറിക്കൽ, മെതിക്കൽ, പാറ്റിയെടുക്കൽ, അരിയാക്കൽ തുടങ്ങിയവ നടന്നു. കൃഷിയിലൂടെ ലഭിച്ച നെല്ല് അരിയാക്കി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കും പാക്കറ്റുകളാക്കി വില്പനയ്ക്കും ഉപയോഗിക്കും.

മെമ്പർ ജയശ്രീ ശ്രീധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൻ, കൃഷി ഓഫീസർ ഷാനവാസ് എ.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പൗസി വി.എ, പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ്, വൈസ് പ്രസിഡന്റ് പി.എം .നവാസ്, ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, കമാലുദ്ദീൻ മേയ്ക്കാലിൽ, പി.ടി.എ അംഗങ്ങളായ ഷെമീന ഷഫീഖ്, ജലജ രതീഷ്, ഷീജ പീറ്റർ, സുമയ്യ ഷിയാസ്, തസ്നി കബീർ, അദ്ധ്യാപകരായ കെ.എം നൗഫൽ, അജിത രാജ്, സലീന എ,എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.