അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ചുകൊണ്ടുള്ള "കൂടെയുണ്ട്.. കരുതലായ്.."പരിപാടിയുടെ ലോഗോ പ്രകാശിപ്പിച്ചു. ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ ലോഗോ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അനിമോൾ ബേബി മുഖ്യാതിഥി ആയിരുന്നു.