മൂവാറ്റുപുഴ: 10ന് മൂവാറ്റുപുഴയിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി മൂവാറ്റുപുഴ ടൗൺഹാൾ ഗ്രൗണ്ടിൽ മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ സൗഹൃദ വടംവലി സംഘടിപ്പിച്ചു.കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സി.ഡി.എസ് ചെയർപേഴ്സൺ പി. പി. നിഷ അദ്ധ്യക്ഷത വഹിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്ത് കൂടുംബശ്രീ ടീം വിജയികളായി. രണ്ടും മൂന്നും സ്ഥാനം ആവോലി പഞ്ചായത്ത് കുടുംബശ്രീ ടീമും മുനിസിപ്പൽ കുടുംബശ്രീ ടീമും നേടി. എൽ.എ തഹസിൽദാർ അസ്മാബീവി, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ, സംഘാടക സമിതി ജോ. കൺവീനർ സജി ജോർജ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.