കൊച്ചി: ഒക്‌ടോബർ 29ലെ ബോംബ് സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ട കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ നിന്ന് ഈ സം 21നകം അന്വേഷണസംഘം സാമ്പിളുകൾ ശേഖരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണസംഘം മുദ്രവച്ച കൺവെൻഷൻ സെന്റർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ഡി എം.എ റിയാസ് നല്കിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്ന് വീണ്ടും പരിഗണിക്കും.
കൺവെൻഷൻ സെന്റർ തുറക്കാൻ കഴിയാത്തതിനാൽ ഏറെ പരിപാടികൾ റദ്ദായെന്ന് ഹർജിയിൽ പറയുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ആദ്യം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ലഭ്യമാകാൻ കാത്തിരിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.