sngist-paravur-
എസ്.എൻ. ജിസ്റ്റിൽ നടന്ന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിൽ ക്ളാസെടുത്ത മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. വി. സുരേഷ്‌കുമാറിന് ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉപഹാരം സമ്മാനിക്കുന്നു

പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിൽ ഏകദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, ഐ.ക്യൂ.എ.സി കോ ഓർഡിനേറ്റർ ഡോ. സി.ആർ. കവിത എന്നിവർ സംസാരിച്ചു. ട്രാൻസ്ഫോർമേഷൻ ത്രൂ ക്വാളിറ്റി പ്രോസസ് എന്ന വിഷയത്തിൽ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. വി. സുരേഷ്‌കുമാറും, ക്രൈറ്റ് കോളേജ് ഒഫ് എൻജിനിയറിംഗിലെ ഡോ. വിൻസ് പോളും ഒബ്ജക്ട് ബേസ്ഡ് എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനിയറിംഗിലെ അസി. പ്രൊഫ. ആന്റണി ടി. ജോസും ക്ളാസെടുത്തു.