bjp

കൊച്ചി: പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ സ്മൃതി ദിനം (പരി നിർവാണദിനം) പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, സെൽ കോ ഓർഡിനേറ്റർ കെ.കെ. ഉല്ലാസ് കുമാർ, ഫിഷറീസ് സെൽ സംസ്ഥാന കോ കൺവീനർ സുനിൽ തീരഭൂമി, മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സജീവൻ കാലടി, ജില്ലാ നേതാക്കളായ സുകുമാരൻ ചൂണ്ടി, സിനി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.