പറവൂർ: പറവൂരിലെ രണ്ട് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പിൽനിന്ന് ഒരുകോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് നാലാംവാർഡിലെ ഫാ. തോമസ് തലച്ചിറ റോഡിനും പറവൂർ നഗരസഭ എട്ടാംവാർഡിൽ ജനത പുഴയോരം റോഡിനും അമ്പതുലക്ഷം രൂപ വീതം അനുവദിച്ചു. മുനമ്പം ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് രണ്ട് റോഡുകളുടേയും നിർമ്മാണച്ചുമതല, സാങ്കേതിക അനുമതിക്കുശേഷം ടെൻഡർ നടപികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കും.