കൊച്ചി: അമ്പലമുകൾ ബി.പി.സി.എൽ പ്ലാന്റിൽ ട്രക്ക് തൊഴിലാളി സമരം ഹൈക്കോടതി തടഞ്ഞു. പാചകവാതക വിതരണം പൊതുസേവനത്തിന്റെ ഭാഗമാണെന്നും കളക്ടർക്ക് നടപടി സ്വീകരിക്കാനാവുമെന്നും ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. ഓൾ കേരള എൽ.പി.ജി ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിനാണ് തൊഴിലാളികൾ സമരം തുടങ്ങിയത്.
ലേബർ കമ്മിഷണറുടെ നേതൃത്വത്തിലുള്ള അനുരഞ്ജന ചർച്ചയ്ക്കിടെ സമരം ആരംഭിച്ചെന്ന് ഹർജിയിൽ പറയുന്നു. പിറ്റേന്നു നടന്ന ചർച്ചയിൽ യൂണിയനുകൾ പങ്കെടുത്തില്ല. അനുരഞ്ജന ചർച്ചയ്ക്കിടെ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ കോടതി യൂണിയനുകൾക്കും ബി.പി.സി.എല്ലിനും നോട്ടീസയച്ചു.