കുറുപ്പംപടി: പട്ടികജാതി കുടുംബങ്ങളിൽ ആട് വളർത്തൽ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിൽനിന്ന് രായമംഗലം പഞ്ചായത്തിൽ ആടുകളെ വിതരണം ചെയ്തു. ഒരു മുട്ടനാടും 10 പെണ്ണാടുകളും അടങ്ങിയ ഒരു യൂണിറ്റിന് 59400 രൂപയാണ് ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി അജയകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. മിനേഷ് ചാക്കോച്ചൻ, മെമ്പർമാരായ മാത്യൂസ് തരകൻ, ബിജു കുര്യാക്കോസ്, ഫെബിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു