വരാപ്പുഴ: സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളിപ്പാട്ടങ്ങളും സമ്മാനങ്ങളുമായി വരാപ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലെ അംഗനവാടി സന്ദർശിച്ചു. കുരുന്നുകൾക്കൊപ്പം ആടിയും പാടിയും വിശേഷങ്ങൾ പങ്കുവെച്ചു വോളണ്ടിയേഴ്സ് തങ്ങളുടെ ബാല്യകാലത്തിലേക്ക് തിരിച്ചുപോയി. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീല ടെല്ലസ്, പി.ടി.എ പ്രസിഡന്റ് ജൂജൻ വില്ലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ് ബിന്ദു, എൻ.എസ്.എസ് വളന്റിയേഴ്സ് ലീഡർ വി.വി ക്ലാര എന്നിവർസംസാരിച്ചു.