ആലങ്ങാട്: കോട്ടപ്പുറം ടി.കെ. മെമ്മോറിയൽ ലൈബ്രറിയിൽ വനിത സംരംഭക കൂട്ടായ്മയും ഉത്പന്ന പ്രദർശനവും വിപണനവും "നവകേരളം സ്ത്രീകളുടെ പങ്ക് "എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടന്നു.പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ്. ജഗദീശൻ സ്വാഗതം പറഞ്ഞു. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റെ സെക്രട്ടറി ടി വി ഷൈവിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. ജയകൃഷ്ണൻ, മുൻ പഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ,ലിനി ജോസ്, ശശികല രഘു, ധന്യ റൈജു,ഹസീന ജാഫർ,കെ കെ തമ്പി, ജിന്റോ ജോയി, വേലായുധൻ എന്നിവർ സംസാരിച്ചു.