
ആലുവ നഗരത്തിൽ
ആലുവ: നവകേരള സദസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവയിൽ പൊലീസ് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി ബസുകൾ മാതാ, സീനത്ത്, പഴയ സ്റ്റാൻഡ്, റയിൽവേ വഴി കെ.എസ്.ആർ.ടി.സി ഭാഗത്ത് സർവീസ് അവസാനിപ്പിക്കണം. തിരികെ റെയിൽവേ സ്‌ക്വയർ, പമ്പ് ജംഗ്ഷൻ വഴി പോകണം. പെരുമ്പാവൂരിൽ നിന്ന് വരുന്ന പ്രൈവറ്റ് ബസുകളും മറ്റു വാഹനങ്ങളും പതിവുപോലെ കാരോത്തുകുഴി കവലയിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പുളഞ്ചോട് വഴി ദേശീയപാതയിൽ പ്രവേശിക്കണം. തുടർന്ന് മേൽപാലത്തിലൂടെ ബൈപ്പാസ്, നജാത്ത്, ബാങ്ക് കവല, ടൗൺ ഹാൾ വഴി പമ്പ് കവലയിലെത്തി പെരുമ്പാവൂരിലേക്ക് പോകണം.
അങ്കമാലി ഭാഗത്തു നിന്ന് വരുന്ന ബസുകൾ ബൈപ്പാസിലെത്തിയ ശേഷം പതിവുപോലെ കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തി ദേശീയപാതയിൽ പ്രവേശിക്കണം. തുടർന്ന് മാർക്കറ്റ് വഴി തിരികെ പോകണം.
എറണാകുളത്ത് നിന്നുള്ള ബസുകൾ പുളിഞ്ചുവട് പുളഞ്ചോട് ഭാഗത്തെത്തി ഹൈവേ മേൽപ്പാലത്തിലൂടെ ബൈപാസ് വഴി പമ്പ് കവല, കാരോത്തുകുഴി വഴി പുളഞ്ചോട് ഭാഗത്തെത്തണം. തുടർന്ന് നേരിട്ട് എറണാകുളം ഭാഗത്തേക്ക് പോകണം.
കാരോത്തുകുഴി, മാർക്കറ്റ് റോഡ്, ബാങ്ക് കവല എന്നിവിടങ്ങളിൽ നിന്നും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പമ്പ് കവലയിൽ നിന്നും ബാങ്ക് കവലയിലേക്കും വാഹന ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ബസുകൾ ടൗൺഹാളിന് മുമ്പിൽ നിന്ന് സർവീസ് ആരംഭിയ്ക്കണം.
പറവൂർ നഗരത്തിൽ
പറവൂർ: നവകേരള സദസ് നടക്കുന്ന പറവൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഗതാഗതം ക്രമീകരിച്ചതായി പൊലീസ് അറിയിച്ചു. എറണാകുളം ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് പോകുന്ന സർവീസ് ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ കെ.എം.കെ ജംഗ്ഷനിൽ നിന്ന് ഇടത് തിരഞ്ഞ് ഇൻഫെന്റ് ജീസസ് സ്കൂൾ വഴി വൃന്ദാവൻ സ്റ്റോപ്പിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ലേബർ ജംഗ്ഷൻ, ഗോതുരുത്ത് വഴി ചേന്ദമംഗലം കവല വഴി വെടിമറ, നന്ദികുളങ്ങര, വഴിക്കുളങ്ങര വഴി ദേശീയപാതയിൽ പ്രവേശിക്കണം. ആലുവ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെടിമറയിൽ നിന്ന് വലത്ത് തിരിഞ്ഞ് ചേന്ദമംഗലം പാലം വഴി വടക്കുംപുറം അണ്ടിപ്പിള്ളിക്കാവ് വഴി ദേശീയപാതയിൽ പ്രവേശിക്കണം. ആലുവ ഭാഗത്ത് നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വെടിമറ, നന്ദികളങ്ങര, പെരുവാരം, കൈരളി തിയേറ്റർ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്. ആലുവ ഭാഗത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൈരളി തീയറ്റർ - ചേന്ദമംഗലം കവല വഴി പോകണം. നവകേരള സദസിലെത്തുന്നവർക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.