പറവൂർ: സപ്ലൈകോ സ്റ്റോറിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെടാമംഗലം സപ്ലൈകോ സ്റ്റോറിന് മുമ്പിൽ ധർണ നടത്തി. പറവൂർ മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. കെ.ആർ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി.ജെ. മദനൻ, രാജു മാടവന, എം.കെ. വാസുദേവൻ, എ.എം. രമേഷ് തുടങ്ങിയവർ സംസാരിച്ചു.