
മരട്: നഗരസഭ 10-ാം ഡിവിഷനിൽ പുനർ നിർമ്മിച്ച മരട് -പൂണിത്തുറ അതിർത്തി കലുങ്ക്, നവീകരിച്ച തുരുത്തി - കോട്ടപ്പുറം റോഡ് എന്നിവയുടെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ പത്മപ്രിയ വിനോദ്, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, റിനി തോമസ്, ശോഭാ ചന്ദ്രൻ, ബിനോയ് ജോസഫ് , കൗൺസിലർമാരായ അജിത നന്ദകുമാർ , ടി.എം. അബ്ബാസ്, ബേബി പോൾ, ചന്ദ്രകലാധരൻ, രേണുക ശിവദാസ്, സിബി സേവ്യർ , റിയാസ്. കെ.മുഹമ്മദ്,മോളി ഡെന്നി , മുനിസിപ്പൽ സെക്രട്ടറി ഇ. നാസിം , മുനിസിപ്പൽ എൻജിനിയർ എം .കെ ബിജു, ആശാ പ്രവർത്തക ജിജി, എ.ഡി.എസ് പ്രസിഡന്റ് സീന നളിനാക്ഷൻ, ഫാദർ ഡൊമനിക് പട്യാല തുടങ്ങിയവർ പ്രസംഗിച്ചു.