കൊച്ചി: ജാതി സെൻസസ് നടപ്പാക്കുകയെന്ന ആവശ്യവുമായി ശ്രീനാരായണ സേവാസംഘം
10 നു രാവിലെ 10ന് എറണാകുളം സഹോദര സൗധത്തിൽ സാമൂഹ്യനീതി സമ്മേളനം സംഘടിപ്പിക്കും. മുസ്ളീം ലീഗ് നേതാവ് അബ്‌ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.
സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. തമ്പാൻ തോമസ്,
സണ്ണി എം. കപിക്കാട്, ഡോ.എം. ശാർങ്‌‌ധരൻ, പി.കെ. സുധീഷ് ബാബു, പി.പി. രാജൻ, എൻ. സുഗതൻ എന്നിവർ പ്രസംഗിക്കും.