ആലുവ: ആലുവ സെന്റ് മേരീസ് സ്കൂൾ സെന്റിനറി കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ കാലടി അകവൂർ ഹൈസ്‌കൂളിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ആലുവ പ്രിൻസിപ്പൽ എസ്.ഐ കെ. നന്ദകുമാർ ട്രോഫികൾ സമ്മാനിച്ചു. കോർപ്പറേറ്റ് സ്‌കൂൾ മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അദ്ധ്യക്ഷത വഹിച്ചു.
സാജു കെ. ജോസ്, പി.ജെ. വർഗീസ്, എം.എം. ജേക്കബ്, ഇ.എ. ഷബീർ, പി.എ. മെഹബൂബ്, എൻ.ജെ. ജേക്കബ്, എ. ഫ്രാൻസിസ്, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.