
തൃപ്പൂണിത്തുറ: ജീവനക്കാർക്ക് കുടിശികയായ 6 ഗഡു ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക എന്നിവ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ തൃപ്പൂണിത്തുറ മേഖലാ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ആർ. ബൈജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.വി. ജോമോൻ, ഭാരവാഹികളായ വൈ. ജോൺ കുമാർ, അനിൽ വർഗീസ്, പി.എ. തമ്പി, സനൽബാബു, ജെൻസൻ ന്യൂനസ്, സി.കെ. ശ്രീനി പ്രസാദ്, അഭിലാഷ്, വി.ആർ.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.