
അങ്കമാലി: ഇന്ന് നടക്കുന്ന നവവകേരള സദസുമായി ബന്ധപ്പെട്ട് അങ്കമാലിയിൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കറുകുറ്റി, അയ്യമ്പുഴ, മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകൾ, അങ്കമാലി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ ഇൻങ്കലിന്റെ അകത്തുള്ള റോഡ് സൈഡിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പാർക്ക് ചെയ്യണം. പാറക്കടവ്, തുറവൂർ, മലയാറ്റൂർ - നീലീശ്വരം, കാലടി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ബസുകൾ കിങ്ങിണി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കാർ, ടെമ്പോ ട്രാവലർ, മിനി ബസുകൾ കറുകുറ്റി ,മൂക്കന്നൂർ പഞ്ചായത്തിൽ നിന്ന് വരുന്ന കാർ, ടെമ്പോ ട്രാവലർ, മിനി ബസുകൾ സൂര്യ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിലും മഞ്ഞപ്ര അയ്യമ്പുഴ പഞ്ചായത്തുകളിൽ നിന്ന് വരുന്നവ ജിബി പാലസിനടുത്തുള്ള ഗ്രൗണ്ടിലും അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്ന് വരുന്നവ ബസിലിക്ക ചർച്ച് ഗ്രൗണ്ടിലും, പാറക്കടവ് തുറവൂർ പഞ്ചായത്തുകളിൽ നിന്ന് വരുന്നവർ ഡീപോൾ സ്കൂൾ ഗ്രൗണ്ടിലും മലയാറ്റൂർ - നീലീശ്വരം, കാലടി പഞ്ചായത്തുകളിൽ നിന്ന് വരുന്നവർ ടെൽക്ക് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ സണ്ണി സിൽക്സിന് സമീപത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
സ്കൂളുകൾ അവധി
കൊച്ചി: ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് അതത് ദിവസങ്ങളിൽ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്നും (വ്യാഴം), എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിൽ നാളെയുമാണ് (വെള്ളി) അവധി. ഗതാഗത തിരക്കുമൂലം കുട്ടികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. സ്കൂളുകൾക്ക് മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.