വൈപ്പിൻ: നവകേരള സദസിന്റെ പ്രചാരണാർത്ഥം ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വികസന കാഴ്ചകളുമായി വീഡിയോവാൻ വൈപ്പിൻ മണ്ഡലത്തിൽ പര്യടനം നടത്തി. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളിൽ പര്യടനം നടത്തിയത്.