1

പള്ളുരുത്തി: കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള വ്യക്തിത്വങ്ങൾക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. കാഥികൻ ഇടക്കൊച്ചി സലീം കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. കെ. ബി. സലാം, സി. എസ്. ജോസഫ്, രാജീവ് പള്ളുരുത്തി , ഷംസു യാക്കൂബ്, കെ. എച്ച് പ്രീതി, അനീഷ് കൊച്ചി, ഷീജ സുധീർ എന്നിവർ സംസാരിച്ചു. വിൽഫ്രഡ് സി. മാനുവൽ, മീനരാജ് പള്ളുരുത്തി, മെഹ്‌താബ് അസീം, സൈറ പി നൗഷാദ് , ഒ. യു സൈനുദ്ദീൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.