
ഫോർട്ട് കൊച്ചി: വെള്ളിയാഴ്ച വെളിഗ്രൗണ്ടിൽ നടക്കുന്ന കൊച്ചിനിയോജക മണ്ഡലത്തിന്റെ നവകേരള സദസിനുള്ള മുന്നൊരുക്കങ്ങൾ സജ്ജമായതായി കെ. ജെ. മാക്സി എം.എൽ.എ അറിയിച്ചു. അപേക്ഷകൾ, പരാതികൾ സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അപേക്ഷകർ ടോക്കൺ കൈപ്പറ്റിയതിനുശേഷം പ്രത്യേകം സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിൽ നൽകി രസീതുകൾ കൈപ്പറ്റണം.അപേക്ഷകന്റെ പേര്,മേൽവിലാസം പിൻകോഡ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വ്യത്യസ്ത ആവശ്യങ്ങൾക്കായി വേറെ വേറെ അപേക്ഷകൾ വേണം സമർപ്പിക്കാൻ. രാവിലെ 11 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ എത്തുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.