പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ ആഞ്ഞിലിത്തറ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് 88 ലക്ഷം രൂപ അനുവദിച്ചതായി കെ. ജെ. മാക്സി എം.എൽ.എ അറിയിച്ചു.2023-24 വർഷത്തെ എം.എൽ.എ നിയോജകമണ്ഡല ആസ്തി വികസന പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് പദ്ധതി നിർവഹണ ചുമതല നൽകിയിരിക്കുന്നത്. തുടർനടപടികൾ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.