citu

കുമ്പളങ്ങി: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊച്ചി ബ്രാഞ്ച് സമ്മേളനം സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റി ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എൻ.ജെ. നെൽസൺ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ്. വിനോദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഷറഫുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി എസ്. സന്തോഷ്, ട്രഷറർ സിജി അഭിരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സാംസൺ, ജില്ലാ സെക്രട്ടറി പി.വി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.എം. സഗീർ, വൈസ് പ്രസിഡന്റുമാരായ എ. അരുൺകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. ബിജു, ജില്ലാ എക്‌സിക്യുട്ടീവ് അംഗം മിനു പുരുഷോത്തമൻ, ജിന്റോ ജോർജ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എൻ.ജെ. നെൽസൻ (പ്രസിഡന്റ്), പി. സന്തോഷ് (സെക്രട്ടറി), പ്രേംകുമാർ (ട്രഷറർ), പൗലോസ് ജോയ് (വൈ. പ്രസിഡന്റ്) ജോസഫ് റോയ് (ജോയിന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.