
ഫോർട്ട് കൊച്ചി: കൊച്ചി മണ്ഡലത്തിലെത്തുന്ന നവ കേരള സദസിന്റെ പ്രചാരണാർത്ഥം ഫോർട്ട്‌കൊച്ചിയിൽ സംഘടിപ്പിച്ച വനിതാ വാക്കത്തൺ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തൺ കൊച്ചിക്ക് ആവേശമായി. 'ഒരുമിച്ച് നടക്കാം' എന്ന സന്ദേശം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.ജെ. മാക്‌സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.അൻസിയ, സംഘാടകസമിതി വൈസ് ചെയർമാൻ കെ. എം. റിയാദ്,കൊച്ചിൻ കോർപ്പറേഷൻ ക്ഷേമ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാൽ, കൊച്ചി തഹസിൽദാർ സുനിത ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.