കിഴക്കമ്പലം: പട്ടി വട്ടംചാടിയതിനെ തുടർന്ന് നിയന്ത്റണംവിട്ട ടിപ്പർ നിറുത്തിയിട്ടിരുന്ന ഓട്ടോയിലും തൊട്ടടുത്ത കടയുടെ ഷട്ടറിലും ഇടിച്ച് തലകീഴായി മറിഞ്ഞു. ഇന്നലെ രാവിലെ കരിമുകൾ ജംഗ്ഷന് സമീപം 7.15 നാണ് സംഭവം. ടിപ്പർ ഡ്രൈവർക്ക് നിസാരപരിക്കേറ്റു. പെരിങ്ങാല ഭാഗത്തുനിന്ന് ലോഡുകയറ്റി വരികയായിരുന്നു ലോറി. മണിക്കൂറോളം ഗതാഗത തടസമുണ്ടായി.