arathi
ഡോ. ആരതി ധർമരത്‌നം

വൈപ്പിൻ: ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയുടേയും ഐ.സി. എ.ആർ നാഷണൽ റിസർച്ച് സെന്ററിന്റെയും അഭിമുഖ്യത്തിൽ നടന്ന ത്രിദിന കോൺഫറൻസിന്റെ ഭാഗമായി ഡോ. ആരതി ധർമരത്‌നത്തിന് യംഗ് സയന്റിസ്റ്റ് അവാർഡ് ലഭിച്ചു. ഗോൾഡ് ഫിഷിൽ കാണപ്പെടുന്ന സിപ്രിനെറ്റ് ഹെർപ്പിസ് വൈറസ് 2നെക്കുറിച്ചും പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ കണ്ടുപിടിത്തവും ആയിരുന്നു പ്രബന്ധവിഷയം. ചെറായി സ്വദേശി സലീഷ് രാജാണ് ഭർത്താവ്. തളിക്കുളം ധർമരത്‌നത്തിന്റെയും സുജാതയുടേയും മകളാണ്.