പെരുമ്പാവൂർ: നവകേരള സദസിന്റെ മുന്നോടിയായി പെരുമ്പാവൂർ ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതീകാത്മക പ്രതിഷേധമതിൽ തീർത്തു. പ്രതിഷേധയോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 15 ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ വിചാരണസദസ് സംഘടിപ്പിക്കും.
പ്രതിഷേധ പരിപാടിയിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, യു.ഡി.എഫ് നേതാക്കളായ ഒ. ദേവസി, ഷാജി സലിം, ജോയ് പൂണേലി, പി.കെ. മുഹമ്മദ്‌കുഞ്ഞ്വ തുടങ്ങിയവർ സംസാരിച്ചു.