
മരട് : നഗരസഭയിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെ യ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.ഡി. രാജേഷ്, മിനി ഷാജി, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജെ.ജോൺസൺ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ടി.എം. അബ്ബാസ്, ചന്ദ്രകലാധരൻ, ദിഷ പ്രതാപൻ, റിയാസ് കെ.മുഹമ്മദ്, രേണുക ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ നഗരസഭയുടെ വരും വർഷത്തെ പദ്ധതിക്ക് മുതൽക്കൂട്ടാകുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.