auto

കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ഒമ്പതിന് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ കാക്കനാട് പാട്ടുപുര ജംഗ്‌ഷനിൽ സമാപിച്ചു.
വിളംബര ജാഥ അസോസിയേഷൻ ജില്ലാ വൈ. പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എം.എസ്. മധു അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ.പി.സുരേഷ്,ഒ.പി.ശിവദാസ്, കെ.എ.നജീബ്, ടി.എൻ.സതീശൻ എന്നിവർ സംസാരിച്ചു.