special
മസ്‌ക്കറ്റിൽ മുഹമ്മദ് റാഫിയുടെ ചിത്രപ്രദർശനത്തിൽ നിന്ന്

മൂവാറ്റുപുഴ: മുഹമ്മദ് റാഫിയുടെ പെയ്ന്റിംഗ് എക്‌സ്ബിഷൻ 'ബിയോണ്ട് ദ് ബ്രഷ് വിത് റാഫി' എന്ന പേരിൽ മസ്‌കറ്റിലെ ഖുറം വാട്ടർ ഫ്രണ്ട് മാളിൽ ആരംഭിച്ചു. ഇന്ത്യൻ സ്‌കൂൾ വിഷ്വൽ ആർട്ട് കോ ഓഡിനേറ്ററും പ്രശസ്ത ചിത്രകാരനുമായ യെൽദോ ടി.ഔസേഫ് എക്‌സ്ബിഷൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരന്മാമാരായ മറ്റി സിർവിയോ (ആർട്ട് ഗാലേറിയ), ആർട്ടിസ്റ്റ് ജോഷി, സൈക്കോ തെറാപിസ്റ്റ് ഡോ. കിരൺ കൗർ, ആർട്ട് ആൻഡ് സോൾ ഗാലറി ഉടമ ഓസ്റ്റിൻ ഡിസിൽവ, പ്രശസ്ത കാലിഗ്രഫറും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി മുൻ അദ്ധ്യാപകനും കാലിഗ് ആർട്ടിന്റെ സ്ഥാപകനുമായ മുഹമ്മദ് ഈസാ അൽ റുവാഹി തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ രണ്ടാർ സ്വദേശിയായ മുഹമ്മദ് റാഫി ഒമാനിൽ ചിത്രകലാ അദ്ധ്യാപകനാണ് . ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി കലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 14 വരെയാണ് ചിത്രപ്രദർശനം. നിരവധി പേർ എക്‌സിബിഷൻ കാണാൻ എത്തുന്നുണ്ട്.

.