roro

ഫോർട്ട് കൊച്ചി: മുഖ്യമന്ത്രിയുടെ വരവിനായി ജനങ്ങളെ വലച്ച് അഴിമുഖത്ത് റോ റോ ട്രയൽ റൺ. വൈപ്പിൻ ഫോർട്ടുകൊച്ചി റോ- റോ വെസൽ സർവീസ് സ്തംഭിപ്പിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് സുരക്ഷ ട്രയൽ റൺ നടത്തിയത്. 12.30ന് തുടങ്ങിയ ട്രയൽ റണ്ണിൽ വെസലുകൾ കെട്ടിയിട്ടു. വാഹനങ്ങൾ നീക്കം ചെയ്തു. വാഹന ഗതാഗതം നിയന്ത്രിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫോർട്ടു കൊച്ചി വെളി മൈതാനിയിൽ നവകേരളസദസ് നടക്കുക .വൈപ്പിനിൽ നിന്ന് അഴി മുഖം വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തുന്നത്. ഒരേ സമയം16 ഓളം കാറുകളാണ് ഒരു റോ- റോയിൽ കയറുക.