
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഗവ. ആയുർവേദ മെഡിക്കൽ കോളേജ് യൂണിയനും സംഘാടകസമിതിയും സംയുക്തമായി ആധുനിക കേരളം രൂപപ്പെട്ട കഥ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻനായർ പ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർപേഴ്സൺ ആദിത് വി. നമ്പീശൻ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, എ.എം. അഭിറാം, ആതിര പി. ആനന്ദ് എന്നിവർ സംസാരിച്ചു.